Sunday, 2 May 2021

കോവിഡ് വാക്സിൻ അഴിമതി.

 മരുന്നുണ്ടാക്കാൻ 4500 കോടിയാണ് കമ്പനികൾക്ക് അഡ്വാൻസ് ഗവണ്മെന്റ് കൊടുത്തത്. ഡോസിന് 150 രൂപ വച്ച് കൊടുത്താൽ പോലും ലാഭമാണെന്നാണ് ആദ്യം പൂനവാല പറഞ്ഞത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യക്കു വേണ്ട മൊത്തം മരുന്നുണ്ടാക്കാൻ ഉള്ള കാശ് അഡ്വാൻസ് ആയി വാങ്ങിച്ചിട്ടാണ് വാക്സിൻ 400 ഉം 600 ഉം രൂപയ്ക്കു വിൽക്കുന്നത്. 150 രൂപ മതിയെന്ന് പറഞ്ഞ പൂനവാല പെട്ടന്ന് വില മൂന്നുനാല് ഇരട്ടിയാക്കുകയും കൂടെ കേന്ദ്ര സർക്കാരിന്റെ മൗനവും കൂട്ടിവായിച്ചാൽ കൊള്ളലാഭം  ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് ആർക്കും മനസിലാകും.