ഇവിടെ തമിഴ്നാട്ടിൽ എന്റെ വീടിന്റെ അടുത്ത് ഒരു ക്ഷേത്രമുണ്ട്. മതങ്ങളിൽ ഒന്നും വലിയ വിശ്വാസമില്ലാത്തതുകൊണ്ടു ഞാൻ ഇത് വരെ അവിടെ പോയിട്ടില്ല. അവിടെ എന്താണ് പ്രതിഷ്ഠ എന്ന് പോലും എനിക്ക് അറിയില്ല. മണ്ഡലകാലമായാൽ അവിടെ നിന്നും അയ്യപ്പ കീർത്തനങ്ങളും, ഭക്തി ഗാനങ്ങളും കേൾക്കാം. മാലയിട്ട സ്വാമിമാർ എന്നും അവിടെ ഒരുമിച്ചു വന്നിരുന്നു അതിലൊക്കെ പങ്കെടുക്കും. അവരെല്ലാവരും വളരെ ചിട്ടയോടെയാണ് 41 ദിവസം വൃതം എടുത്തു മലകയറുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ മനസുകൊണ്ട് വേദനിക്കുന്നത് ഈ ഒരു കൂട്ടർ മാത്രമായിരിക്കും.
ഇതുവരെ അവിടെക്കയറാൻ ശ്രമിച്ച സ്ത്രീകൾ ഭക്തി കൊണ്ടാണ് അങ്ങോട്ട് പോയത് എന്ന് എനിക്ക്തോന്നിയിട്ടില്ല. ഈ വിധി വരുന്നതിനു മുൻപ്, ശബരിമലയിൽ കയറാൻ പറ്റുന്നില്ലല്ലോ എന്ന് ഒരു യഥാർത്ഥ ഭക്തയും വിചാരിച്ചു കാണില്ല, വിഷമിച്ചു കാണില്ല. അവർക്കറിയാം ആചാരങ്ങളെ ബഹുമാനിക്കേണ്ടതിനെ പറ്റി.
വിശ്വാസങ്ങളിൽ മുറുകെപ്പിടിച്ചു ഒരു വിഭാഗം ഭക്തരും സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്ന ഒരു വിഭാഗവുമാണ് ഇതിൽ ഉൾപ്പെടുന്നവർ. സ്ത്രീകൾ ശബരിമലയിൽ കയറുന്നതു കൊണ്ട് വ്യക്തിപരമായി എനിക്ക് ഒരു കുഴപ്പവുമില്ല. അതിനെ അനുകൂലിക്കുകയും ചെയുന്നു. ശബരിമലവിഷയത്തിൽ വിശ്വാസമായിരുന്നു മുഖവിലക്കെടുക്കേണ്ടത്. വിശ്വാസികളായ സ്ത്രീകൾ ഒരു പ്രായംവരെ അവിടെ പോകാനും ആഗ്രഹിക്കുന്നില്ല.