Thursday, 13 December 2018

തിരഞ്ഞെടുപ്പ്

Photo by Arnaud Jaegers on Unsplash


അധികാരത്തിലുള്ളവരെ കൊണ്ട് സഹികെട്ടും മറ്റ്‌ ഐച്ഛികങ്ങളില്ലാത്ത അവസ്ഥ കൊണ്ടും ആണ് ഇവിടെ പ്രതിപക്ഷം ജയിക്കുന്നതു. ഇത് പ്രതിപക്ഷത്തിന്റെ വിജയമല്ല മറിച്ചു ഭരണകക്ഷിയുടെ ദയനീയ പരാജയമാണ്.

അധികാരത്തിലുടനീളം സ്വന്തം പാർട്ടിയിലെ അഴിമതിക്കാർക്കെതിരെ കർശനമായ മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളാൻ അതിലെ നേതാക്കൾക്ക് കഴിഞ്ഞാൽ ആ പാർട്ടിക്കു ജനസ്വീകാര്യത വരും. അവരെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കും. അതിനു നീയമനിര്മാണമാണ് ആദ്യം വേണ്ടത്. അഴിമതി നിരോധനത്തിന് ഏറ്റവും മുൻ‌തൂക്കം കൊടുക്കണം. അഴിമതി നിര്‍മ്മാര്‍ജ്ജന വകുപ്പിന് കൂടുതൽ അധികാരങ്ങളും നൽകണം.

സ്വയം ഭരണാധികാരമുളള ഒരു പത്രമാണ് മറ്റൊരു ഉപായം.ആ പത്രത്തിന് പാർട്ടിയോ ഭരണപക്ഷമോ നോക്കാതെ വാർത്ത കൊടുക്കാൻ കഴിയണം. അവരുടെ ശമ്പളത്തിനും മറ്റും ഉള്ള ധനം സർക്കാരിൽ ഖജനാവിൽ നിന്നും കൊടുക്കണം. എന്നാൽ അവരുടെ ഭരണത്തിൽ കൈ കടത്താൻ സർക്കാരിന് അധികാരവും ഉണ്ടായിരിക്കരുത്. നിക്ഷ്പക്ഷമായ വാർത്തകൾ ഉണ്ടാവണമെങ്കിൽ ഇങ്ങനെ ഒരു മീഡിയ അത്യാവശ്യമാണ്. പാർട്ടി ഫണ്ട് കൊടുക്കുന്ന പത്രങ്ങൾക്ക് ഒരുക്കലും നിക്ഷ്പക്ഷമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ കഴിയുകയില്ല.

മാറാത്തതൊന്നേയുള്ളു അത് മാറ്റമാണ്. എന്നാൽ രണ്ടു പാർട്ടികൾ തന്നെ മാറിമാറി വരുമ്പോൾ അത് മാറ്റമല്ല, ജനങ്ങളുടെ ഗതികേടാണ്.